ഇടുക്കി നേര്യാമംഗലത്ത് കെ.എസ്.ആർ.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. നിരവധി പേർക്ക് പരുക്ക്. ഇടുക്കി നേര്യമംഗലം ചാക്കോച്ചി വളവിലാണ് അപകടം ഉണ്ടായത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ബസിന്‍റെ ടയർ പൊട്ടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. മൂന്നാറിൽ നിന്നും എറണാകുളത്തേക്ക് പോകുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ആളുകളെ വാഹനത്തിൽ നിന്ന് പുറത്തെടുക്കുകയാണ്. പരിക്കേറ്റവരെ കോതമംഗലം ആശുപത്രിയിലേക്ക് മാറ്റി. അടിമാലി പോലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.ശക്തമായ മഴയിൽ ചാക്കോച്ചി വളവിലിൽ മണ്ണിടിഞ്ഞിരുന്നു. ഇതിനടുത്തായാണ് ബസ് മറിഞ്ഞത്.