ഓട്ടുപാറ ബസ് സ്റ്റാൻഡിനു സമീപം ബൈക്കും, കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരുക്ക്. ഇന്ന് ഉച്ചയ്ക്ക് 3.30 ഓടു കൂടിയാണ് അപകടം. ബൈക്ക് യാത്രികനായ വടക്കാഞ്ചേരി അമ്പലത്തു വീട്ടിൽ 44 വയസ്സുള്ള ഷെരീഫിനാണ് പരുക്കേറ്റത്. ഓട്ടുപാറ ഭാഗത്തുനിന്ന് വടക്കാഞ്ചേരി ഭാഗത്തേക്ക് പോവുകയാ യിരുന്ന കാറും എതിർ ദിശയിൽ നിന്ന് വന്നിരുന്ന ബൈക്കും തമ്മിൽ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികന് പരുക്കേൽക്കുകയും വടക്കാഞ്ചേരി ആക്ട്സ് പ്രവർത്തകരെത്തി പരുക്കേറ്റ യുവാവിനെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.