Local

ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു.

Published

on

ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ പരിക്ക് പറ്റി ചികിത്സയിലായിരുന്ന തൃശ്ശൂര്‍ മാപ്രാണം സ്വദേശിനിയായ വിദ്യാർത്ഥിനി മരിച്ചു. മാപ്രാണം സ്വദേശി അജയൻ – രശ്മി ദമ്പതികളുടെ മകള്‍ 21 വയസ്സുള്ള അനൂജ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ചേർപ്പ് വല്ലച്ചിറയിലാണ് അപകടം നടന്നത്. അനുജയും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത് അപകടത്തെ തുടർന്ന് കൂര്‍ക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം . വൈറ്റിലയിൽ സ്വകാര്യ കോളേജിൽ പോസ്റ്റ് ഗ്രാജുവേഷൻ വിദ്യാർത്ഥിനിയാണ് അനൂജ.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version