വടക്കാഞ്ചേരി : നിയന്ത്രണം വിട്ട സൈക്കിൾ മതിലിലിടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം. തീരൂര്‍ വടക്കേത്തല ജെയിംസിന്‍റെ മകന്‍ ജനിന്‍ (17) ആണ് ദുരന്തത്തിനിരയായത്. പൂമല ഡാം സന്ദർശിച്ച് തിരികെ സൈക്കിളില്‍ വരികയായിരുന്ന വിദ്യാര്‍ത്ഥി സഞ്ചരിച്ചിരുന്ന സൈക്കളിന്‍റെ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് മതിലില്‍ ഇടിച്ച് മറിയുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ഓടികൂടിയ നാട്ടുകാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരൂര്‍ സെന്‍റ് തോമസ് സ്ക്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്. ജനിനും സഹപാഠികളും സുഹത്തുക്കളുമായ എട്ടംഗ സംഘം പൂമലയിലേക്ക് സൈക്കിളുകളിലാണ് എത്തിയത്. തിരികെ വരുമ്പോള്‍ വട്ടായി ഇറക്കത്തിൽ വെച്ച് ജനിന്‍റെ സൈക്കിളിന്‍റെ ബ്രേക്ക് നഷ്ടപ്പെടുകയും അമിത വേഗതയില്‍ പോയ സൈക്കിള്‍ പാതയോരത്തെ മതിലിൽ ഇടിക്കുകയുമായിരുന്നു എന്നാണ് വിവരങ്ങൾ . മെഡിക്കല്‍ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. റീനയാണ് മാതാവ്. സഹോദരി റിനു .