കോട്ടയം നഗരമധ്യത്തിൽ ഹംപിൽ കയറി നിയന്ത്രണംവിട്ട് മറിഞ്ഞ സ്കൂട്ടറിൽനിന്നു തെറിച്ചുവീണ് യുവാവിനു ഗുരുതര പരുക്ക്. മള്ളൂശേരി താഴേപ്പള്ളിൽ ജസ്റ്റിൻ ജോസഫിനാണ് (25) പരുക്കേറ്റത്. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.തലയുടെ ഭാഗത്താണ് പരുക്ക്. വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ രാത്രി 11.30ന് ടിബി റോഡിൽനിന്നു എംസി റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഡിസിസി ഓഫിസിനു മുന്നിലാണ് അപകടം. റോഡിൽ വീണുകിടന്ന യുവാവിനെ 108 ആംബുലൻസിലാണ് ആശുപത്രിയിൽ എത്തിച്ചത്. പോലീസ് സ്ഥലത്ത് എത്തിയിരുന്നു.