ശ്വാസകോശ രോഗത്തെ തുടർന്നാണ് മരണം. കുറച്ച് വർഷങ്ങളായി ശ്വാസകോശ രോഗത്താൽ ചികിത്സയിലായിരുന്നു. കോവിഡിനെ തുടർന്നുണ്ടായ അണുബാധ രൂക്ഷമായതിനാൽ ശ്വാസകോശം മാറ്റിവെയ്ക്കാനുള്ള ശസ്ത്രക്രിയക്ക് ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും ചൊവ്വാഴ്ച വൈകിട്ട് മരിച്ചു. 2009 ലാണ് മീനയും വിദ്യാസാഗറും വിവാഹിതരായത്. തെറി എന്ന ചിത്രത്തിലൂടെ ബാലതാരമായി അഭിനയ രംഗത്തേക്ക് വന്ന നൈനിക ഇരുവരുടെയും മകളാണ്.