പോക്സോ കേസിലെ പ്രതിക്ക് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷ വിധിച്ചു. 9 വർഷം കഠിന തടവും, അറുപതി നാ യി രം രൂപ പിഴയുമാണ് ശിക്ഷ വിധി ച്ചത്. വാഴാനി കാക്ക നിക്കാട് മഞ്ഞയിൽ 52 വയസ്സുള്ള കുര്യാക്കോസിനേയാണ് തൃശ്ശൂർ ഒന്നാം അഡീഷണൽ ജില്ലാ ജഡ്ജി ശിക്ഷിച്ചത്.2019 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.വടക്കാഞ്ചേരി പോലീസ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചിരുന്നു. പ്രോസിക്യൂഷനു വേണ്ടി അഡ്വ.ലിജി മധു ഹാജരായി