നിരവധി കേസുകളിൽ പ്രതിയായ വഴുക്കുംപാറ തോണിക്കൽ മരവട്ടിക്കൽ വീട്ടിൽ അലക്സ് (34) മൊബൈൽ ഫോൺ മോഷണത്തിന് അറസ്റ്റിൽ. പൂങ്കുന്നം ഭാഗത്തുള്ള പലചരക്ക് കടയിൽ സാധനം വാങ്ങാനെന്ന വ്യാജേന എത്തിയ ഇയാൾ പലചരക്ക് കടയുടമയുടെ ഫോണുമായി മുങ്ങുകയായിരുന്നു. അന്വേഷണസംഘത്തിൽ വെസ്റ്റ് എസ്.ഐ കെ.സി ബൈജു, എ.എസ്.ഐ സുജിത്ത്, സി.പി.ഒ മാരായ അഭീഷ് ആന്‍റണി, സിറിൽ സീനിയർ സി.പി.ഒ വിജിത എന്നിവരും ഉണ്ടായിരുന്നു.