നിരവധി തട്ടിപ്പ് കേസുകളിലെ പ്രതിയായ അറബി അസൈനാർ തൃശൂരിൽ പിടിയിൽ. അറബിയിൽ നിന്നും സഹായം ലഭ്യമാക്കാം എന്ന വ്യാജേന നിരവധി സ്ത്രീകളെ കബളിപ്പിച്ച് പണവും സ്വർണ്ണവും തട്ടിയെടുക്കുകയായിരുന്നു ഇയാളുടെ രീതി. മലപ്പുറം സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് അന്വേഷണത്തിലാണ് ഇയാൾ ഇപ്പോൾ പിടിയിലായത്. മലപ്പുറം അരീക്കോട് സ്വദേശിയായ അസൈനാർ വീട് വയ്ക്കാനും ചികിൽസയ്ക്കായും തുടങ്ങി വിവിധ പ്രയാസങ്ങളനുഭവിക്കുന്ന സ്ത്രീകളെയായിരുന്നു ഇയാൾ തട്ടിപ്പിന് ഇരയാക്കിയിരുന്നത്. അറബിയെ നേരിട്ട് കാണുന്നതിനാണെന്ന പേരിൽ സ്ത്രീകളെ വിളിച്ചു വരുത്തുകയും കൈവശം പണമോ ആഭരണങ്ങളോ ഉണ്ടെങ്കിൽ സഹായം ലഭിക്കില്ലെന്ന് ധരിപ്പിച്ച് കൈവശമുള്ള പണവും ധരിച്ചിരിക്കുന്ന ആഭരണങ്ങളും ഊരി വാങ്ങി കബളിപ്പിച്ച് കടന്നു കളയുകയാണ് ഇയാളുടെ രീതിയെന്നു പോലീസ് വ്യക്തമാക്കി.