ചൂണ്ടൽ സെന്‍ററിൽ റോഡിലെ കുഴിയിൽ വീണ് ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപടകത്തിൽ യുവാവിന് പരിക്കേറ്റു. കൂനംമൂച്ചി ഇരുമ്പൻ വീട്ടിൽ സജിൻ ജോസി(26)നാണ് പരിക്കേറ്റത്. ഇന്ന് ഉച്ചക്ക് 12.30 ഓടെയായിരുന്നു അപകടം. മഴപെയ്തതോടെ വെള്ളം നിറഞ്ഞ കുഴി ശ്രദ്ധയിൽപ്പെടാതിരുന്നതാണ് അപകടത്തിന് കാരണമായത്. പരിക്കേറ്റ സജിനെ കാണിപ്പയ്യൂർ യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.