Malayalam news

വ്യാജ മാധ്യമ പ്രവർത്തകർക്കെതിരെ നടപടി വേണം : പ്രസ്സ് ക്ലബ്ബ്

Published

on

വടക്കാഞ്ചേരി : വാഹനങ്ങളിൽ പ്രസ്സ് എന്ന് രേഖപ്പെടുത്തി പൊലിസിനെയും, അധികൃതരെയും കബളിപ്പിച്ച് സാമൂഹ്യവിരുദ്ധ പ്രവർത്തനം നടത്തുന്ന വ്യാജ മാധ്യമപ്രവർത്തകർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് വടക്കാഞ്ചേരി പ്രസ് ക്ലബ്ബ് വാർഷിക ജനറൽബോഡിയോഗം ആവശ്യപ്പെട്ടു. ഒരു മാധ്യമങ്ങളിലും ജോലി ചെയ്യാത്തവർവരെ പ്രസ്സ് എന്ന സ്റ്റിക്കർ ദുരുപയോഗം നടത്തി സമൂഹത്തിൽ യഥേഷ്ടം വിഹരിക്കുകയാണ്. ഇവരുടെ പ്രവർത്തനം മൂലം യഥാർത്ഥ മാധ്യമ പ്രവർത്തകരും അവഹേളിക്കപ്പെടുന്ന അവസ്ഥയുണ്ട്. അതുകൊണ്ടുതന്നെ ശക്തമായ നടപടി പൊലിസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും പ്രസ്സ് ക്ലബ്ബ് ആവശ്യപ്പെട്ടു. പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു.ടി‌.ഡി ഫ്രാൻസിസ് (V9 ന്യൂസ് -പ്രസിഡൻ്റ്) സിറാജ് മാരാത്ത് (സി.ടി.വി ന്യൂസ് വൈസ് പ്രസിഡൻ്റ്), ടി.എൻ കേശവൻ (ദേശാഭിമാനി – സെക്രട്ടറി), ശിവപ്രസാദ് പട്ടാമ്പി (V9 ന്യൂസ് ജോ: സെക്രട്ടറി) , അജീഷ് കർക്കിടകത്ത് ട്രഷറർ – മാധ്യമം) വി.മുരളി , ശശികുമാർ കൊടക്കാടത്ത് (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ) എന്നിവരാണ് ഭാരവാഹികൾ വാർഷിക പൊതുയോഗത്തിൽ വെച്ചായിരുന്നു തെരഞ്ഞെടുപ്പ്. പി. സതീഷ് വരണാധികാരിയായി. പ്രസിഡൻ്റ് ജോൺസൺ പോണല്ലൂർ അധ്യക്ഷനായി. സെക്രട്ടറി ടി.ഡി ഫ്രാൻസിസ് റിപ്പോർട്ടും, ട്രഷറർ സിറാജ് മാരാത്ത് വരവ് – ചിലവ് കണക്കും അവതരിപ്പിച്ചു. വി. മുരളി,ശശികുമാർ കൊടക്കാടത്ത്, സ്കറിയ നടുപറമ്പിൽ, വേണുഗോപാൽ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version