നടനും രാഷ്ട്രീയ പ്രവർത്തകനുമായ ഉപ്പളപതി വെങ്കിട കൃഷ്ണം രാജു അന്തരിച്ചു. ഇന്ന് പുലർച്ചെ ഹൈദരാബാദിൽ വച്ചായിരുന്നു അന്ത്യം. എൺപത്തിമൂന്ന് വയസ്സായിരുന്നു.കെ .പ്രത്യഗാത്മ സംവിധാനം ചെയ്ത ചിലക ഗോറിങ്ക എന്ന ചിത്രത്തിലൂടെയാണ് 1966ൽ അദ്ദേഹം സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത്. സ്വന്തം അഭിനയ ശൈലി കൊണ്ട് സിനിമാ ലോകത്ത് റിബൽ സ്റ്റാർ എന്ന് ഉപ്പളപതി അറിയപ്പെട്ടു. മികച്ച നടനുള്ള ആദ്യ നന്തി അവാർഡ്
ലഭിച്ചിട്ടുണ്ട്.1990 കളുടെ അവസാനത്തിൽ രാഷ്ട്രീയത്തിൽ സജീവമായ അദ്ദേഹം ബിജെപിയിൽ ചേർന്നു. കാക്കി നാഡ, നരസാപുരം മണ്ഡലങ്ങളിൽ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1999 മുതൽ 2004 വരെ വിദേശകാര്യ സഹമന്ത്രിയായി സേവനമനുഷ്ഠിച്ചു. ശേഷം 2009 ൽ ചിരഞ്ജീവിയുടെ പ്രജാരാജ്യം പാർട്ടിയിൽ ചേർന്നു. 2009 ലെ പൊതുതിരഞ്ഞെടുപ്പിൽ എംപി സീറ്റിലേക്ക് മത്സരിച്ച് പരാജയപ്പെട്ടു.