നടൻ പളനിയപ്പൻ ഓടിച്ചിരുന്ന കാർ ഇടിച്ച് യുവ സംവിധായകൻ മരിച്ചു. സംവിധായകൻ വെട്രിമാരന്റെ സംവിധാന സഹായിയും നടനുമായ ശരൺ രാജാണ് (29) മരിച്ചത്. ചെന്നൈ കെകെ നഗറിൽ കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു അപകടം. ശരൺ രാജ് താമസസ്ഥലത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം നടന്നത്. നടൻ പളനിയപ്പൻ ഓടിച്ചിരുന്ന വാഹനം ശരൺ രാജിന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു.
അപകട സമയത്ത് പളനിയപ്പൻ മദ്യപിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു