Malayalam news

നടന്‍ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ തൂങ്ങിമരിച്ച നിലയില്‍

Published

on

പൂഴിക്കാട്ടെ വീട്ടിലാണ് ഭാര്യ ആശയെ(38) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞുകൊണ്ട് ഉല്ലാസ് പൊലീസിനെ വിളിച്ചിരുന്നു. തുടര്‍ന്ന് പൊലീസെത്തി പരിശോധന നടത്തിയപ്പോളാണ് ആശയെ വീടിന്റെ മുകളിലത്തെ നിലയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ രാത്രി ഭാര്യയും മകളും വീടിന്റെ മുകളിലത്തെ നിലയിലായിരുന്നു ഉറങ്ങിയിരുന്നതെന്നും ഉല്ലാസ് വീട്ടിലുണ്ടായിരുന്നപ്പോള്‍ തന്നെയാണ് മരണം സംഭവിച്ചതെന്നുമാണ് പൊലീസ് പറയുന്നത്. പുതിയ വീടുവെച്ച് ഉല്ലാസും കുടുംബവും താമസം മാറിയിട്ട് അധിക നാളായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. മൃതദേഹം അടൂര്‍ ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണത്തിനൊരുങ്ങുകയാണ്. സിനിമകളിലൂടെയും വിവിധ ചാനലുകളിലെ കോമഡി പരിപാടികളിലൂടെയും മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് ഉല്ലാസ് പന്തളം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version