കേസിൽ സമയബന്ധിതമായി വിചാരണ പൂർത്തിയാക്കാൻ കോടതി നിര്‍ദേശിക്കണമെന്നാണ് ദിലീപ് ഹര്‍ജിയിൽ ആവശ്യമുന്നയിച്ചിരിക്കുന്നത്. കേസിലെ വിചാരണ നീട്ടണമെന്നുള്ള സംസ്ഥാന സർക്കാരിൻ്റെ ആവശ്യം അടുത്തിടെ സുപ്രീം കോടതി തള്ളിയിരുന്നു. സംസ്ഥാനത്തിൻ്റെ ആവശ്യപ്രകാരം സമയം നീട്ടാൻ വിചാരണ കോടതി ജഡ്ജിക്ക് നിർദേശം നൽകാനാവില്ലെന്നും ജസ്റ്റിസ് എ എൻ ഖാൽവിക്കറിൻ്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. അതിന് പിന്നാലെയാണിപ്പോൾ ദിലീപ് ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.തുടരന്വേഷണ റിപ്പോർട്ട് പുതിയ അന്വേഷണത്തിന് വേണ്ടി ഉപയോഗിക്കുന്നത് തടയണമെന്നും ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ ഒരിക്കൽ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാൻ വിചാരണക്കോടതിയെ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുള്ള ദിലീപ് അപേക്ഷയിൽ അതിജീവിതയ്ക്കും മുൻ ഭാര്യക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുമുണ്ട്.