Local

വടക്കാഞ്ചേരി നഗരസഭ 41-ാംഡിവിഷൻ കുടുംബശ്രീ എഡിഎസ്സ് വാർഷികം ആഘോഷിച്ചു.

Published

on

വടക്കാഞ്ചേരി നഗരസഭ 41-ാംഡിവിഷൻ കുടുംബശ്രീ എഡിഎസ്സ് വാർഷികം മുണ്ടത്തിക്കോട് ഗ്രാമസഭ ഹാളിൽ നടന്നു. നഗരസഭ പ്രതിപക്ഷ നേതാവ് കെ.അജിത്കുമാർ ഉദ്ഘാടനം ചെയ്തു. സി ഡി എസ്സ് മെമ്പർ രാജി സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. ചെയർപേഴ്സൺ സിനി സുനിൽ കുമാർ മുഖ്യ പ്രഭാഷണം നടത്തി. പുതുരുത്തി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് കെ.ടി. ജോയി തൊഴിലുറപ്പ് തൊഴിലാളികളിൽ നൂറ് ദിനം പൂർത്തീകരിച്ചവർക്ക് ചടങ്ങിൽ വച്ച് സമ്മാനങ്ങൾ വിതരണം ചെയ്തു. ഡിവിഷനിലെ എസ്.എസ്. എൽ .സി, പ്ലസ്സ്ടു വിജയികളെ സഹകരണ സർക്കിൾ യൂണിയൻ ചെയർമാൻ എൻ.ആർ. രാധാകൃഷ്ണൻ ആദരിച്ചു.
കോവിഡ് പ്രവർത്തനങ്ങൾ ക്ക് സജീവമായി പ്രവർത്തിച്ചആര്‍.അര്‍.ടിമാരെ കൗൺസിലർ രമണി പ്രേമദാസൻ ആദരിച്ചു . കൗൺസിലർമാരായ പ്രകാശൻ കെ.എൻ. ഗോപാലകൃഷ്ണൻ, കെ. സന്ധ്യ കൊടയ്ക്കാടത്ത്, ജിജി സാംസൺ, സിഡിഎസ്സ് ഭാരവാഹികളായ സതി മോഹനൻ, ലതിക രാധാക്യഷ്ണൻ, ക്ലാര ഫ്രാൻസീസ്സ് , ഷീജ റാഫേൽ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version