തന്‍റെ മകളുടെ മരണ വാർത്ത പങ്കുവച്ച് കേരള ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാൻ ലൂണ. ആറു വയസുള്ള മകൾ ജൂലിറ്റയുടെ മരണ വാർത്ത ഇൻസ്റ്റഗ്രാമിലൂടെയാണ് താരം പങ്കുവെച്ചത്. ഏപ്രിൽ ഒമ്പതിനായിരുന്നു ജൂലിറ്റയുടെ മരണം . സിസ്റ്റിക് ഫൈബ്രോസിസ് എന്ന രോഗത്തെ തുടർന്നാണ് മരണം സംഭവിച്ചത്. ശ്വാസകോശത്തെയും മറ്റു ആന്തരികാവയവങ്ങളേയും ഗുരുതരമായി ബാധിക്കുന്ന ഒരു ജനിതക രോഗമാണിത്.