വാർധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു അദ്ദേഹം. സംസ്കാരം നാളെ പത്തനംതിട്ടയിൽ. മുൻ ജില്ലാ ജഡ്ജിയായിരുന്ന പി.എൻ നരേന്ദ്രനാഥൻ നായർ ഒരു മാസം മുമ്പാണ് എൻ.എസ്.എസ് പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞത്. നാല് തവണ എൻ.എസ്.എസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എൻ.എസ്.എസ് പത്തനംതിട്ട യൂണിയൻ പ്രസിഡന്‍റ് , എൻ.എസ്.എസ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം, ട്രഷറർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.