വൈകീട്ട് നാലിന് രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു. പ്രതിഷേധത്തിന്റെ ഭാഗമായി പ്രതിപക്ഷം ചടങ്ങിൽ നിന്ന് വിട്ടുനിന്നു.ഭരണഘടനയെ അധിക്ഷേപിച്ച് പ്രസംഗിച്ചതിനെ ചൊല്ലി ആറ് മാസം മുമ്പാണ് അദ്ദേഹം മന്ത്രിസഭയിൽ നിന്ന് രാജിവച്ചത്. ഇതുമായി ബന്ധപ്പെട്ടകേസ് നിലനിൽക്കുമ്പോൾ സജി ചെറിയാൻ മന്ത്രിയാകുന്നതിനോടുള്ള വിയോജിപ്പ് ഗവർണർ മുഖ്യമന്ത്രിയെ അറിയിച്ചശേഷമാണ് സത്യപ്രതിജ്ഞയ്ക്ക് അനുമതി നൽകിയത്. മുഖ്യമന്ത്രി നിർദേശിക്കുന്നയാൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കാനുള്ള ഭരണഘടനാ ബാധ്യത നിറവേറ്റുകയാണെന്നാണ് ഇതേക്കുറിച്ച് ഗവർണർ പ്രതികരിച്ചത്.