രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം സ്‌കൂളുകളില്‍ ഇത്തവണ കലോത്സവവേദികളുണരും. അടുത്ത വർഷം ജനുവരി 3 മുതൽ 7വരെ കോഴിക്കോട്ട് സംസ്ഥാന സ്‌കൂള്‍ കലോത്സവം നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സ്‌കൂള്‍ കായികമേളയ്ക്ക് നവംബറില്‍ തിരുവനന്തപുരവും ശാസ്ത്രമേളയ്ക്ക് നവംബറില്‍ എറണാകുളവും വേദിയാവും.