പൊട്ടിശ്രീരാമുലു നെല്ലൂർ ജില്ലയിലെ കണ്ടുകൂർ പട്ടണത്തിലാണ് സംഭവം നടന്നത്. . ടൗണിൽ ജ്യൂസ് കട നടത്തുന്ന മണികണ്ഠ റെഡ്ഡി(32) എന്നയാളാണ് പാമ്പുകടിയേറ്റ് മരിച്ചത്. വഴിയിൽ ഇരിക്കുകയായിരുന്ന ഇരിക്കുകയായിരുന്ന പാമ്പാട്ടിയിൽ നിന്ന് പാമ്പിനെ എടുത്ത് കഴുത്തിലിട്ട് സെൽഫി എടുക്കുന്നതിനിടെ കടിയേൽക്കുകയായിരുന്നു.കഴുത്തിൽ നിന്ന് പാമ്പിനെ എടുത്ത് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം നടന്നത്. പാമ്പുകടിയേറ്റയുടനെ മണികണ്ഠനെ ഓങ്ങല്ലൂരിലെ സർക്കാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.