പത്തനംതിട്ട അടൂരില്‍ പഴക്കച്ചവടക്കാരന്‍റെ പഴങ്ങള്‍ മോഷ്ടിച്ച ശേഷം ഉന്തുവണ്ടിക്ക് തീയിട്ടു. മുന്‍പും കടയില്‍ മോഷണം നടന്നിട്ടുണ്ടെന്ന് കടയുടമ പറഞ്ഞു. പ്രതിയെക്കുറിച്ച് സൂചനയില്ല. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് അടൂരിലെ പഴക്കച്ചവടക്കാരനായ അബൂബക്കറിന്‍റെ കടയിലാണ് മോഷണം നടന്നത്. കടയ്ക്ക് തീപിടിച്ചതായി പരിചയക്കാരനാണ് അറിയിച്ചത്. എത്തിയപ്പോള്‍ കട പൂര്‍ണമായും കത്തി. പഴങ്ങളെല്ലാം എടുത്ത ശേഷമായിരുന്നു തീയിട്ടത്. വണ്ടിയടക്കം നാല്‍പതിനായിരം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ പറയുന്നു. കഴിഞ്ഞയാഴ്ച മകളുടെ കടയിലും മോഷണം നടന്നിരുന്നു. ആകെ എഴുപതിനായിരത്തോളം രൂപയുടെ നഷ്മുണ്ടായി.വണ്ടി കത്തിയതോടെ വാടകയ്ക്കെടുത്ത വാഹനത്തിലാണ് കച്ചവടം. തീപിടിച്ച് സമീപത്തെ പോസ്റ്റിലെ കേബിളുകളും ഉരുകി. ലൈന്‍കമ്പികളും കരിപിടിച്ച നിലയിലാണ്. ആരുമായും പ്രശ്നങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് കടയുടമ പറയുന്നു.