Local

കാർഷിക സർവകലാശാല പരിശീലന പരിപാടി

Published

on

കേരള കാര്‍ഷിക സര്‍വ്വകലാശാല ഇ -പഠന കേന്ദ്രം “ഹൈടെക് കൃഷി” എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ പരിശീലന പരിപാടി ആരംഭിക്കുന്നു. ജൂലൈ 11 ന് ആരംഭിക്കുന്ന പരിശീലന പരിപാടിയിൽ കാര്‍ഷിക സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നത്. കെ.എ.യു. MOOC പ്ലാറ്റ്ഫോമിലൂടെ പഠിതാവിന്‍റെ സൗകര്യാർത്ഥo കോഴ്സ് പ്രയോജനപ്പെടുത്താവുന്നതാണ്. 25 ദിവസം ദൈര്‍ഘ്യമുള്ള കോഴ്സ് പൂര്‍ണ്ണമായും മലയാളത്തിലാണ് പരിശീലിപ്പിക്കുന്നത്. ഫൈനല്‍ പരീക്ഷ പാസ്സാവുന്ന പഠിതാക്കള്‍ക്ക് ആവശ്യമെങ്കില്‍ നിശ്ചിത ഫീസ്‌ ഈടാക്കി സർട്ടിഫിക്കറ്റ് നല്‍കുന്നതാണ്. www.celkau.in/MOOC/Default.aspx എന്ന ലിങ്ക് വഴി കോഴ്സിൽ രജിസ്റ്റര്‍ ചെയ്യാം. അവസാന തീയതി ജൂലൈ 10.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version