2022 ജൂലൈ 4 മുതല്‍ 8 വരെ ചെമ്പുക്കാവ് പ്രിസിപ്പൾ കൃഷി ഓഫീസ് സമുച്ചയത്തിൽ പ്രവർത്തിക്കുന്ന അഗ്രോ ഹൈപ്പര്‍ ബസാറിലാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. സ്‌പ്രേയറുകള്‍, ബ്രഷ്‌കട്ടറുകള്‍, ഗാര്‍ഡന്‍ ടില്ലറുകള്‍, ചെയിന്‍ സോ മുതലായവ സൗജന്യമായി പരിശോധിച്ച് ഉപകരണങ്ങളുടെ പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്താവുന്നതാണ്. റിപ്പയറുകള്‍ മറ്റു സര്‍വ്വീസുകള്‍ എന്നിവ തുടര്‍ന്ന് ചെയ്യാനുള്ള സൗകര്യവും സജ്ജീകരിച്ചിട്ടുണ്ട്. ഇത് കൂടാതെ കൃഷി ഉപകരണങ്ങളുടെ വില്‍പ്പനയും , തുടര്‍സേവനവും കേരളം അഗ്രോ ഇൻഡസ്ട്രിസ് കോർപറേഷൻ വഴി ചെയ്യുന്നതാണ്. സര്‍ക്കാര്‍ സബ്‌സിഡിക്കായുള്ള സൗജന്യ SMAM കര്‍ഷക രജിസ്ട്രഷന്‍ ഡെസ്‌ക് എല്ലാ പ്രവര്‍ത്തി ദിവസവും രാവിലെ 10 മുതല്‍ 1 മണിവരെ ഓഫീസില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ കർഷകരും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് കേരളം അഗ്രോ ഇൻഡസ്ട്രിസ് കോർപറേഷൻ ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.