ബാലസംഘം ആറാമത് സംസ്ഥാന സമ്മേളനം വിജയിപ്പിക്കുന്നതിന് മുന്നോടിയായി വടക്കാഞ്ചേരി ഏരിയാ തല സംഘാടക സമിതി രൂപീകരണ യോഗം കേരളവർമ്മ പൊതു വായനശാല ഹാളിൽ നടന്നു. ബാലസംഘം ജില്ലാ കൺവീനർ എസ് ബസന്ത് ലാൽ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് എ ബി ആര്യ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി സാൻജോ തോമസ്,. ജില്ലാ കോഡിനേറ്റർ ടി കെ അമൽറാം, ജില്ലാ സെക്രട്ടറി അഖില നന്ദകുമാർ, ഏരിയാ കൺവീനർ എം എസ് സിദ്ധൻ ഏരിയ കോഡിനേറ്റർ എം കെ ശ്രീജ എന്നിവർ സംസാരിച്ചു. സംസ്ഥാന സമ്മേളനത്തിൻ്റെ വിജയത്തിനായി 12 മേഖല കമ്മിറ്റികളിലും വിപുലമായ സംഘാടക സമിതികൾ രൂപീകരിക്കുന്നതിനും, വിവിധ തലങ്ങളിൽ കുട്ടികളുടെ പങ്കാളിത്തത്തോടെ അനുബന്ധ പരിപാടികൾ സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനിച്ചു. സെപ്തംബർ 2 ന് വടക്കാഞ്ചേരിയിൽ കുട്ടികളുടെ ഉച്ചകോടി സംഘടിപ്പിക്കും. എല്ലാ യൂണിറ്റുകളിലും സംസ്ഥാന സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം കളിവീടുകൾ സ്ഥാപിക്കാനും സെപ്തംബർ 21 ന് പതാക ദിനം ആചരിക്കുവാനും തീരുമാനിച്ചു.
501 അംഗ സംഘാടക സമിതി രൂപീകരിച്ചു.
ഭാരവാഹികളായി
ചെയർമാൻ – കെ ഡി ബാഹുലേയൻ മാസ്റ്റർ
കൺവീനർ – എം എസ് സിദ്ധൻ
ട്രഷറർ – എം കെ ശ്രീജ എന്നിവരെ തിരഞ്ഞെടുത്തു. തൃശ്ശൂരിൽ സെപ്റ്റംബർ 24,25, 26 തിയ്യതികളിലാണ് ബാലസംഘം സംസ്ഥാന സമ്മേളനം നടക്കുക.