സർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിൽ സംവരണ ഒഴിവുകൾ സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടത്തി എത്രയും പെട്ടെന്ന് നികത്തണമെന്നും സ്വകാര്യ മേഖലകളിൽ സംവരണം ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും അഖിലേന്ത്യ ദളിത് റൈറ്റ്സ് മൂവ്മെന്റ് (AIDRM) പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വടക്കാഞ്ചേരി മണ്ഡലം രൂപീകരണ കൺവെൻഷൻ ജില്ലാ സെക്രട്ടറി ബാബു ചിങ്ങാരത്ത് ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി സൗഹൃദ ഹാളിൽ നടന്ന രൂപീകരണ യോഗത്തിൽ വിജയ മുരളീധരൻ അധ്യക്ഷത വഹിച്ചു. എം ആർ സോമനാരായണൻ, ഇ എം സതീശൻ , കെ കെ ചന്ദ്രൻ, എ ആർ ചന്ദ്രൻ , എം എ വേലായുധൻ , ഷീല മോഹൻ എന്നിവർ സംസാരിച്ചു . ഭാരവാഹികളായി പി ആർ സുരേഷ് ബാബു (സെക്രട്ടറി ) , എം എ വേലായുധൻ (പ്രസിഡന്റ്) , സുനിൽ കുന്നത്തേരി (ജോ:സെക്രട്ടറി) , സുമതി കൃഷ്ണൻ (വൈസ് പ്രസിഡന്റ്) , വിജയ മുരളീധരൻ( ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.