12 വര്‍ഷം കഠിനതടവും 1.60 ലക്ഷം പിഴയുമടക്കാനുമാണ് ശിക്ഷ. പുത്തന്‍ചിറ ചെങ്ങനാത്ത് വീട്ടില്‍ ഷനിലിനെയാണ് തൃശൂര്‍ ഒന്നാം അഡീഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതി ശിക്ഷിച്ചത്.2015 ഡിസംബര്‍ 29നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചൂലിശ്ശേരി വീട്ടില്‍ വേണുഗോപാല്‍ (60), മകള്‍ അനഘ (34) എന്നിവര്‍ക്കാണ് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റത്. വിവാഹശേഷം പ്രതിയും, മാതാപിതാക്കളും ചേര്‍ന്ന് അനഘക്കു നേരെ സ്ത്രീധനമാവശ്യപ്പെട്ട് ക്രൂരമായ പീഢനങ്ങള്‍ നടത്തിയതിനെത്തുടര്‍ന്ന് അനഘയും, കുഞ്ഞും പിതാവിനൊപ്പം താമസിച്ചു വരികയായിരുന്നു വിവാഹബന്ധം പുനഃസ്ഥാപിക്കുന്നതിന് ഷനില്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ കുടുംബകോടതി മീഡിയേഷന് വിടുകയായിരുന്നു. അതുപ്രകാരം മീഡിയേഷനു വേണ്ടി വേണുഗോപാലും, മകള്‍ അനഘയും അയ്യന്തോള്‍ സിവില്‍സ്റ്റേഷനടുത്തുള്ള ജില്ലാ മീഡിയേഷന്‍ സെന്ററില്‍ എത്തിപ്പോൾ പ്രതി ഷനില്‍ ബാഗില്‍ ഒളിപ്പിച്ചുവെച്ച വെട്ടുകത്തി ഉപയോഗിച്ച് ഇരുവരെയും വെട്ടുകയായിരിന്നു. ടൗണ്‍ വെസ്റ്റ് സബ് ഇന്‍സ്പെക്ടറായിരുന്ന പി.യു. സേതുമാധവനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ തുടരന്വേഷണം നടത്തി പ്രതിയെ പിടികൂടി അറസ്റ്റ് ചെയ്ത സംഘത്തില്‍ ടൗണ്‍ വെസ്റ്റ് സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ ആയ ടി.ആര്‍. രാജേഷ്, ജി.എ.എസ്.ഐ ആയ രാജീവ് രാമചന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെട്ടിരുന്നു. ഇപ്പോള്‍ പാലക്കാട് ഡി.വൈ.എസ്. പിയായ വി.കെ. രാജുവാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.