തൃശൂർ എം എൽ എ. പി. ബാലചന്ദ്രൻ ഉദ്‌ഘാടനം ചെയ്യ്തു. രാധാകൃഷ്ണൻ പൂക്കാടൻ അദ്ധ്യക്ഷത വഹിച്ചു. വിദ്യാർത്ഥിക്കൾക്കുള്ള പഠനോപകരണ വിതരണം എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി പ്രസാദ് പാറേരി നിർവ്വഹിച്ചു. സേതുതാണിക്കുടം, മാർട്ടിൻനാഥൻ, പി എ ജോബി, അർജുൻ മുരളീധരൻ, ഗോകുൽ തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു . ചടങ്ങിൽ പ്രദേശത്തെ എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച മുഴുവൻ വിദ്യാർത്ഥികളെയും മെമ്മന്‍റൊ നൽകി ആദരിച്ചു. ശരത് മുളന്താനത്ത് സ്വാഗതവും, സുബിൻ കടാമ്പുഴ നന്ദിയും പറഞ്ഞു