മുൻ കൃഷിമന്ത്രിയും സി പി ഐ സംസ്ഥാന കൗൺസിൽ അംഗവുമായ അഡ്വ: വി.എസ് സുനിൽകുമാർ ഉദ്‌ഘാടനംനിർവ്വഹിച്ചു. എ. ജി മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു, വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം എ ഐ വൈ എഫ് ജില്ലാ പ്രസിഡന്‍റ് ബിനോയ് ഷബീർ നിർവ്വഹിച്ചു. എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി പ്രസാദ് പാറേരി മുഖ്യ അതിഥിയായി.സി പി ഐ ലോക്കൽ സെക്രട്ടറി മാർട്ടിൻനാഥൻ, മാടക്കത്തറ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിങ്ങ് ചെയർപേഴ്സൺ സാവിത്രി രാമചന്ദ്രൻ, എ ഐ വൈ എഫ് മാടക്കത്തറ മേഖല സെക്രട്ടറി സേതുതാണിക്കുടം, എ ഐ എസ് എഫ് ജില്ലാ പ്രസിഡന്‍റ് അർജുൻ മുരളീധരൻ, സി പി ഐ ലോക്കൽ കമ്മറ്റി അസ്സി.സെക്രട്ടറി സ. അഡ്വ.കിഷോർ എന്നിവർ സംസാരിച്ചു . ചടങ്ങിൽ പ്രദേശത്തെ എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും മെമ്മന്‍റൊ നൽകി ആദരിച്ചു