പ്രവാചക നിന്ദ പരാമര്‍ശം നടത്തിയ നൂപുര്‍ ശര്‍മ്മയുടെ തല വെട്ടുന്നവര്‍ക്ക് വീട് വാഗ്ദാനം ചെയ്ത അജ്മീര്‍ ദര്‍ഗയിലെ ഖാദിം സല്‍മാന്‍ ചിഷ്തിയെ അജ്മീര്‍ പോലീസ് അറസ്റ്റ് ചെയ്തു. നൂപുര്‍ ശര്‍മ്മയെ ഭീഷണിപ്പെടുത്തുന്ന വീഡിയോ വൈറലായതിന് പിന്നാലെ ഇന്ന് പുലര്‍ച്ചെ 12.45ഓടെയാണ് സല്‍മാന്‍ ചിഷ്തിയെ പോലീസ് അറസ്റ്റ് ചെയ്തത്. നൂപുര്‍ ശര്‍മ്മയുടെ തലയറുത്ത് കൊണ്ടുവരുന്നവര്‍ക്ക് തന്റെ വീട് നല്‍കുമെന്ന് അമ്മയെയും മക്കളെയും പിടിച്ച് സത്യം ചെയ്യുന്ന മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് സല്‍മാന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.