അകമല ഭാരതീയ വിദ്യാഭവൻസ് എസ്.രാമകൃഷ്ണൻ മെമ്മോറിയൽ പബ്ലിക് സ്ക്കൂളിൽ സമന്വയ 2022 ന് തുടക്കമായി.സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് തൃശ്ശൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.ബി.ഷീല ഭദ്രദീപം കൊളുത്തി ഉത്ഘാടന കർമ്മം നിർവ്വഹിക്കുകയും, മുഖ്യാതിഥിയായി പങ്കെടുക്കുകയും ചെയ്തു. കേന്ദ്ര കമ്മറ്റി ചെയർമാൻ.പി.എൻ.രാജൻ അദ്ധ്യക്ഷത വഹിച്ചു. ജോയിൻ്റ് സെക്രട്ടറി.വി.മുരളി മുഖ്യാതിഥിയെ സദസ്സിന് പരിചയ പ്പെടുത്തി. സെക്രട്ടറി. സി.എ.ശങ്കരൻ കുട്ടി, അസോസിയേറ്റ് സെക്രട്ടറി പി.എൻ ഗോകുലൻ, സ്ക്കൂൾ പ്രിൻസിപ്പൽ സിന്ധു ശിവദാസ്, വൈസ് പ്രിൻസിപ്പൽ ബിന്ദു എം.പി തുടങ്ങിയവർ സംസാരിച്ചു. രണ്ടു ദിനങ്ങളിലായി നടക്കുന്ന യുവജനോത്സവത്തിൽ നിറപ്പകിട്ടാർന്ന ഒട്ടനവധി പരിപാടികൾക്കാണ് വിദ്യാർത്ഥികൾ മാറ്റുരയ്ക്കുക.