കോണ്‍ഗ്രസുകാര്‍ കുറേ നാളുകളായി ഇത്തരത്തിലുള്ള പരിപാടികള്‍ ആവര്‍ത്തിച്ചുവരികയാണെന്നും അതിന്റെ ബാക്കിപത്രമാണിതെന്നും ഇ പി ജയരാജന്‍ പറഞ്ഞു.കോണ്‍ഗ്രസുകാര്‍ ഇത്തരത്തിലുള്ള പരിപാടികള്‍ ആസൂത്രണം ചെയ്തു കൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ പുതിയ കൂട്ടുക്കെട്ട് ഇത്തരത്തിലുള്ള ഭീകരപ്രവര്‍ത്തനങ്ങളാണ് ചെയ്യുന്നത്. അവരുടെ ലക്ഷ്യം ഓഫീസ് തന്നെയായിരുന്നു. കോണ്‍ഗ്രസ് അറിയാതെ ഇത് നടക്കില്ല. ബാക്കി കാര്യങ്ങള്‍ പരിശോധിച്ച് കണ്ടെത്തണം. സെമി കേഡറിന്റെ പുതിയ പതിപ്പായി വേണം ഇതിനെ കാണാന്‍ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി 11.30യോടെയാണ് സംഭവമുണ്ടായത്. എകെജി സെന്ററിലെ ഹാളിലേക്കുള്ള ഗേറ്റിലാണ് ബോംബ് എറിഞ്ഞത്. സംഭവ സ്ഥലത്ത് ഫോറന്‍സിക് പരിശോധന നടത്തി . വിശദമായ അന്വേഷണം ആരംഭിച്ചതായി സിറ്റി പൊലീസ് കമ്മീഷ്ണര്‍ അറിയിച്ചു