എ കെ ജി സെന്‍റര്‍ ആക്രമണക്കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഡി ജി പിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. 23 ദിവസമായിട്ടും പ്രതിയെ കണ്ടുപിടിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് നടപടി. പ്രത്യേക പോലീസ് സംഘമാണ് കേസ് അന്വേഷിച്ചിരുന്നത്. എ കെ ജി സെന്‍ററിനു നേരെ സ്‌ഫോടകവസ്തു എറിഞ്ഞ സംഭവത്തില്‍ പ്രതിയെക്കുറിച്ച് ഇതുവരെ സൂചന ലഭിച്ചിട്ടില്ല.