തിരുവില്വാമല ഷിര്‍ദ്ദി സായിറാം സനസ്ഥാന്‍ ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തിൽ രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന അഖണ്ഡനാമജപം, സംഗീതാർച്ചന എന്നിവ നാളെ ആരംഭിക്കും. ഇതിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. രാവിലെ മുതൽ ഭജൻ ആരംഭിക്കും, വൈകീട്ട് വരെ നീണ്ടു നില്ക്കുന്ന സംഗീതാർച്ച നയിൽ നാല് പ്രശസ്ത സംഗീതജ്ഞരായ പൂനം ഖന്ന, രവി രാജ് നസറി, ടാര്‍സി കപൂര്‍,പ്രശാന്ത് വര്‍മ്മ, എന്നിവര്‍ പങ്കെടുക്കും. ഭക്തർക്ക്, മൂന്നു നേരവും സൗജന്യ ഭക്ഷണ വിതരണം ഉണ്ടായിരിക്കും.