Local

ശബരിമലയിലെ വെർച്ചൽ ക്യൂ സംവിധാനം പൂർണ്ണമായി പിൻവലിക്കണമെന്ന് അഖില ഭാരത അയ്യപ്പ സേവാ സംഘം അഖിലേന്ത്യാ സെക്രട്ടറി ഇ കൃഷ്ണൻ നായർ ആവശ്യപ്പെട്ടു.

Published

on

അഖിലഭാരത അയ്യപ്പ സേവാ സംഘം തൃശ്ശൂർ താലൂക്ക് യൂണിയൻ വാർഷിക പൊതുയോഗം തിരൂർ വടകുറുമ്പ ശ്രീനിവാസ കല്യാണ മണ്ഡപത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതിക തകരാറുകൾ മൂലം ഭക്തർക്ക് വെർച്വൽ ക്യൂ ബുക്ക് ചെയ്യുവാൻ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. ഇത് മൂലം നിരവധി ഭക്തർ ശബരിമല ദർശനത്തിന് സാധിക്കാതെ ഉപേക്ഷിക്കേണ്ടി വരുന്നുണ്ട്. സന്നിധാനത്ത് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുവാൻ സർക്കാരും, ദേവസ്വം ബോർഡും സമയബന്ധിതമായി ഇടപെടണമെന്നും കൃഷ്ണൻ നായർ ആവശ്യപ്പെട്ടു.
അയ്യപ്പഭക്തർക്ക് അന്നദാനവും,മെഡിക്കൽ ക്യാമ്പുകളും പൂർവാധികം ശക്തിയോടെ മുന്നോട്ടു കൊണ്ടുപോകുന്നതിനും സേവാസംഘം തീരുമാനിച്ചിട്ടുണ്ട്. തുടർച്ചയായി 59 വർഷം ശബരിമല ദർശനം നടത്തിയ, താലൂക്ക് യൂണിയൻ പ്രസിഡന്റ് ശ്രീ മണി മാവട്ടിനെ ചടങ്ങിൽ ആദരിച്ചു.

താലൂക്ക് യൂണിയൻ പ്രസിഡന്റ് മണി മാവട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ,അഖിലേന്ത്യാ കമ്മറ്റി അംഗം ടി ആർ വിജയൻ, ഹരിദാസൻ പാടാശ്ശേരി, വടകുറുമ്പ ദേവസ്വം പ്രസിഡന്റ് അഡ്വക്കറ്റ് പി എസ് ഈശ്വരൻ അയ്യർ, സെക്രട്ടറി കെ പി നന്ദകുമാർ, ട്രഷറർ ടി ആർ പ്രസാദ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി സി മോഹനൻ കോലഴി ശാഖ വൈസ് പ്രസിഡന്റ് ഡോക്ടർ കെ ജ്യോതിഷ്, ആർ മഹേശ്വരൻ, അരുൺ എം,സി ഡബ്ല്യു സി മെമ്പർ വിശ്വനാഥ സ്വാമി, പി എസ് നാരായണൻ, രാജു കടവി തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version