അക്രമിയെയോ, ഇയാൾ സഞ്ചരിച്ച വാഹനമോ ഇനിയും തിരിച്ചറിയാനായിട്ടില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്. ഡി.സി.ആർ.ബി അസിസ്റ്റന്‍റ് കമ്മിഷണറുടെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കിയെങ്കിലും ഇതുവരെ ഒരു തുമ്പും ലഭിച്ചിട്ടില്ലെന്നാണ് വിവരം. എ.കെ.ജി സെന്‍ററിൽനിന്ന് പ്രതി സഞ്ചരിച്ച വഴികളിലെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചുള്ള പോലീസിന്‍റെ അന്വേഷണം പൊട്ടക്കുഴി ജങ്ഷൻ വരെ എത്തി. പ്രതി ഇവിടെ വരെ എത്തിയതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ ഇവയിൽ ഒന്നിൽ നിന്നു പോലും വാഹനത്തിന്‍റെ നമ്പറോ പ്രതിയെയോ തിരിച്ചറിയാനായിട്ടില്ല. കൃത്യമായ മുൻ കരുതലോടെയാണ് ആക്രമണം ആസൂത്രണം ചെയ്തിരിക്കുന്നത് എന്ന നിഗമനത്തിലാണ് പോലീസ്. പ്രതികളെന്ന് സംശയിച്ച രണ്ടുപേരെ ചോദ്യം ചെയ്തെങ്കിലും വിട്ടയച്ചു. അതേസമയം പോലീസ് അന്വേഷണം പ്രഹസനമാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.