വൈശാഖമാസത്തിലെ ശുക്ലപക്ഷ തൃതീയ ആണ് അക്ഷയതൃതീയ. ഈ ദിനം ബലരാമജയന്തിയായും ആചരിക്കപ്പെടുന്നു. അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ തെറ്റുകൾ ഈ ദിനത്തിൽ ചെയ്യുന്ന സൽക്കർമങ്ങൾ കൊണ്ട് ഇല്ലാതാവും എന്ന പ്രത്യേകതയുമുണ്ട്.ഹൈന്ദവവിശ്വാസപ്രകാരം വളരെയധികം പ്രത്യേകതയുള്ള ദിനമാണ് അക്ഷയതൃതീയ. ഭഗവാൻ ശ്രീകൃഷ്ണൻ കുചേലനെ കുബേരനാക്കിയത് ഈ ദിനമാണ്. ഒരു അക്ഷയതൃതീയ ദിവസമാണ് പഞ്ചപാണ്ഡവർക്ക് സൂര്യഭഗവാന്‍ ‘അക്ഷയപാത്രം’ സമ്മാനിച്ചത്. അക്ഷയം എന്നാൽ ഒരിക്കലും നാശമില്ലാത്തത്, എത്ര എടുത്താലും തീരാത്തത് എന്നെല്ലാമാണ് അർഥം.ഈ വർഷത്തെ അക്ഷയ തൃതീയ സ്വർണ്ണ വ്യാപാരികൾ സ്വർണ്ണോൽസവമായി ആഘോഷിക്കുന്നു.