പഞ്ചായത്തിലെ ഫ്രണ്ട് ഓഫീസ് സംവിധാനം എളുപ്പത്തിലാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഹെല്‍പ്പ് ഡെസ്‌ക്കിലൂടെ പഞ്ചായത്തിന്‍റെ എല്ലാ സേവനങ്ങളും ഓണ്‍ലൈനായി ലഭിക്കും. അക്ഷയ കേന്ദ്രങ്ങള്‍ വഴി ലഭിച്ചിരുന്ന സേവനങ്ങളാണ് ഹെല്‍പ്പ് ഡെസ്‌ക് വഴി സാധ്യമാകുന്നത്. സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഫീസാണ് അപേക്ഷകരില്‍ നിന്ന് ഈടാക്കുന്നത്. 2022 – 23 സാമ്പത്തിക വര്‍ഷത്തിലെ പ്രത്യേക വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പഞ്ചായത്ത് ഹെല്‍പ്പ് ഡെസ്‌കിന്‍റെ പ്രവര്‍ത്തനം. ഇതിന് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി ഒരു ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഹെല്‍പ്പ് ഡെസ്‌ക്കിന്‍റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്‍റ് കെ രാജേശ്വരി അധ്യക്ഷയായി. ഭാഗ്യവതി ചന്ദ്രന്‍, ജിജോ ജോണ്‍, പ്രിന്‍സ്, സജ്‌ന ഷിബു, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ഗിരിജ പ്രേമന്‍, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ നന്ദിനി, അസിസ്റ്റന്റ് സെക്രട്ടറി എന്‍ പ്രദീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.