ശക്തമായ മഴമൂലം ആലപ്പുഴ ചങ്ങനാശ്ശേരി റോഡിൽ പലയിടങ്ങളിലും വെള്ളം കയറി. പ്രദേശത്ത് കൂടിയുള്ള വാഹനയാത്ര ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ കൃഷ്ണ തേജ അറിയിച്ചു. അതേസമയം പറമ്പിക്കുളം ഡാമില്‍ നിന്നുള്ള വെള്ളം വരവ് കൂടി. പെരിങ്ങല്‍കുത്ത് ഡാമിന്‍റെ മൂന്നാം ഷട്ടറും തുറന്നു. ചാലക്കുടിപ്പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടർ അറിയിച്ചു. കുട്ടനാട്ടിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പക്ഷെ വ്യാപകമായ വെള്ളക്കെട്ട് കാരണം ഗതാഗത യാത്ര ദുഷ്‌കരമാണ്. പലയിടങ്ങളിലും റോഡുകളിൽ കുഴികളാണ്. അപ്പർ കുട്ടനാട് മേഖലയിൽ ചെറിയ ആശങ്കയാണുള്ളത്. തീരപ്രദേശ മേഖലയിലാണ് കൂടുതൽ ആശങ്ക.