ആലപ്പുഴ ദേശീയപാതയില്‍ കാര്‍ ഓട്ടോയിലിടിച്ച് ഓട്ടോഡ്രൈവര്‍ക്ക് ദാരുണാന്ത്യം, മൂന്നു പേര്‍ക്ക് പരുക്ക് . ആലപ്പുഴ വലിയമരം സ്വദേശിയായ നിഹാസ് (29) ആണ് മരിച്ചത്. ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ ഓട്ടോ ഡ്രൈവറായ നിഹാസ് റെയില്‍വേ സ്റ്റേഷനില്‍ നിന്നു യാത്രക്കാരുമായി കൃപാസനത്തിലേക്ക് പോയതായിരുന്നു. ഓട്ടോ വളയ്ക്കുന്നതിനിടെ കാര്‍ തട്ടി നിയന്ത്രണം വിട്ടപ്പോള്‍ പുറകിലൂടെ എത്തിയ മറ്റൊരു കാര്‍ ഓട്ടോയില്‍ ഇടിച്ചാണ് അപകടം നടന്നത്. ആദ്യം ഓട്ടോയില്‍ തട്ടിയ കാര്‍ നിര്‍ത്താതെ കടന്നുകളഞ്ഞു . ഓട്ടോയിലുണ്ടായിരുന്ന മൂന്ന് സ്ത്രീകള്‍ക്ക് പരിക്കേറ്റു. ഇവരെ ആലപ്പുഴ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.