Local

മതേതര സംഗമകേന്ദ്രമാണ് കരുമത്ര പരിശുദ്ധ ആരോഗ്യ മാതാ ദൈവാലയമെന്ന് ആലത്തൂർ എം പി.രമ്യ ഹരിദാസ്

Published

on

ജാതി- മത ഭേദമന്യേയുള്ള ഒട്ടേറെപേർക്ക് മാനസിക ശാന്തി പകർന്ന് നൽകുന്ന മതേതര സംഗമകേന്ദ്രമാണ് കരുമത്ര ആരോഗ്യ മാതാ ദൈവാലയമെന്ന് ആലത്തൂർ എം പി.രമ്യ ഹരിദാസ് പറഞ്ഞു. സെപ്തംബർ ഏഴ്, എട്ട് തിയ്യതികളിൽ നടക്കുന്ന കരുമത്ര പരിശുദ്ധ ആരോഗ്യ മാതാ ദൈവാലയത്തിലെ എട്ട് നോമ്പ് തിരുനാളിനോടനുബന്ധിച്ച് പള്ളിയിലെത്തിയതായിരുന്നു എം.പി. പള്ളി വികാരി ഫാ: ഡെന്നീസ് മാറോക്കി മദർ സിസ്റ്റർ മേരി, തിരുനാൾ കമ്മറ്റി ഭാരവാഹികളായ വിനോദ് മാടവന, നിധിഷ് തൈക്കാടൻ, ലൂവീസ് പാണേങ്ങാടൻ, ആന്റണി ചുങ്കത്ത്, എന്നിവരുടെ നേതൃത്വത്തിലാണ് എം പി. യെ സ്വീകരിച്ചത്. കോൺഗ്രസ്സ് നേതാക്കളായ പാളയം പ്രദീപ്, ജിജോ കുരിയൻ, പി.ജെ രാജു, കുട്ടൻ മച്ചാട്,പി.എസ് റഫീക്ക്, ജെയിംസ് കുണ്ടുകുളം,എ.എ ബഷീർ എന്നിവർ എം.പി യോടൊപ്പമു ണ്ടായിരിന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version