Malayalam news

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍  ദേശീയ പ്രസിഡന്റായി പി.കെ. ശ്രീമതിയെ തെരഞ്ഞെടുത്തു.

Published

on

മറിയം ധാവ്‌ളെയെ ജനറല്‍ സെക്രട്ടറിയായും എസ്. പുണ്യവതിയെ ട്രഷററായും തെരഞ്ഞെടുത്തു.  103 അംഗ കേന്ദ്ര നിര്‍വഹണ സമിതിയേയും 34 അംഗ സെക്രട്ടേറിയറ്റിനെയും തിരുവനന്തപുരത്ത് നടന്ന ദേശീയ സമ്മേളനം തെരഞ്ഞെടുത്തുകേരളത്തില്‍ നിന്ന് കെ കെ. ശൈലജ, പി സതീ ദേവി, സൂസന്‍ കോടി, പി കെ. സൈനബ എന്നിവര്‍ ഉള്‍പ്പെടെ 15 വൈസ് പ്രസിഡന്റുമാരുണ്ട്.. സി എസ്. സുജാത, എന്‍ സുകന്യ എന്നിവരടക്കം ഒന്‍പത് സെക്രട്ടറിമാരുണ്ട്.  കെ.കെ. ലതിക, ഇ. പത്മാവതി എന്നിവരാണ്  കമ്മറ്റിയിലെ കേരളത്തില്‍ നിന്നുള്ള പുതുമുഖങ്ങള്‍.
98ല്‍ സുശീല ഗോപാലന്‍ ജനറല്‍ സെക്രട്ടറിയായ ശേഷം കേരളത്തില്‍ നിന്ന് സംഘടനയുടെ  പ്രധാന ഭാരവാഹിത്വം ലഭിക്കുന്ന ആദ്യത്തെയാളാണ്  പി.കെ.ശ്രീമതി. സുഭാഷിണി അലി, മാലിനി ഭട്ടാചാര്യ, രമാ ദാസ്, യു. വാസുകി, സുധ സുന്ദരരാമന്‍, ജഹനാര ഖാന്‍, കീര്‍ത്തി സിങ്, രാംപാരി, ദെബോലീന ഹെംബ്രാം, രമണി ദേബ് ബര്‍മ, ജഗന്മതി സാങ്വാന്‍ എന്നിവരാണ് മറ്റ് വൈസ് പ്രസിഡന്റുമാര്‍.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version