അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ വടക്കാഞ്ചേരി ഏരിയാ സമ്മേളനം .പന്നിത്തടം കെ.കെ. ജാനകി നഗർ എന്നു നാമകരണം ചെയ്ത സുഹറ ഓഡിറ്റോറിയത്തിൽ നടന്നു.മഹിള അസോസിയേഷൻ കേന്ദ്ര കമ്മറ്റി അംഗം എൻ .സുകന്യ ഉത്ഘാടനം ചെയ്തു. കർമ്മല ജോൺസൺ ജില്ല പ്രസിഡൻ്റ് എം.ഗിരിജ ദേവി, ഏരിയാ സെക്രട്ടറി. മിനി അരവിന്ദൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. . ജില്ല സെക്രട്ടറി ഉഷ പ്രഭു കുമാർ ജില്ല ട്രഷററർ .കെ.ആർ.സീത .സംസ്ഥാന കമ്മിറ്റി അംഗം മേരി തോമസ് എന്നിവർ സംസാരിച്ചു. കേന്ദ്ര സർക്കാരിൻ്റെ പെട്രോൾ ഡീസൽ പാചകവാതക വില വർദ്ധനക്കെതിരെയും അതിൻ്റെ ഭാഗമായി ഉണ്ടാകുന്ന നിത്യോപയോഗ സാധനങ്ങു ടെ വില വർദ്ധനവിനും കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹനയങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് പ്രമേയം സമ്മേളനത്തിലൂടെ പാസാക്കി .തുടർന്ന് സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു .സെക്രട്ടറിയായി മിനി അരവിന്ദനേയും പ്രസിഡൻ്റായി കർമ്മല ജോൺസനേയും ട്രഷററായി മീന സാജനേയും തിരഞ്ഞെടുത്തു. ജോയിൻ്റ് സെക്രട്ടറിമാരായി എം കെ. ശ്രീജ ,സുഗിജ സുമേഷ്, വൈസ് പ്രസിഡൻ്റ് മാരായി ബിന്ദു ഗിരീഷ്,.രമണി രാജൻ, എന്നിവരേയും തിരഞ്ഞെടുത്തു.