അഖില കേരള ഗവൺമെൻറ് ആയുർവേദ കോളേജ് അധ്യാപക സംഘടനയുടെ 29 മത് സംസ്ഥാന സമ്മേളനം സമാപിച്ചു.തിരുവനന്തപുരം ഗവൺമെൻറ് ആയുർവേദ കോളേജിൽ വച്ച് അഖില കേരള ഗവൺമെൻറ് ആയുർവേദ കോളേജ് അധ്യാപക സംഘടനയുടെ 29 മത് സംസ്ഥാന സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡോ. ഡി. ജയനെ (തൃപ്പൂണിത്തറ ആയുർവേദ കോളേജ്) സംസ്ഥാന പ്രസിഡന്റായും. ഡോ.എസ്. ഗോപകുമാറിനെ (കണ്ണൂർ ആയുർവേദ കോളേജ്) സംസ്ഥാന ജനറൽ സെക്രട്ടറിയായും ഡോ. .വി .സി ഇന്ദുലേഖയെ ( തിരുവനന്തപുരം ആയുർവേദ കോളേജ് )സംസ്ഥാന ട്രഷറർ ആയും തിരഞ്ഞെടുത്തു.