വന്യമൃഗശല്യം ഉള്‍പ്പെടെ സഹായം തേടി ആര് വിളിച്ചാലും വനംവകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരും ഫോണെടുക്കണമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. ഇക്കാര്യത്തില്‍ വീഴ്ചയുണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കും. റേഞ്ച് ഓഫീസര്‍മാര്‍ മുതല്‍ മുകളിലുള്ള വകുപ്പ് മേധാവി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഉദ്യോഗസ്ഥരെ ഏത് സഹായം ആവശ്യപ്പെട്ട് ജനങ്ങളോ ജനപ്രതിനിധികളോ വിളിച്ചാല്‍ ഫോണ്‍ എടുക്കണം. ഇങ്ങനെ പലപ്പോഴും സഹായം ആവശ്യപ്പെട്ടുള്ള കോളുകള്‍ ഉദ്യോഗസ്ഥരെടുക്കുന്നില്ലെന്ന് വ്യാപക പരാതികള്‍ ഉയര്‍ന്നു. ഈ പശ്ചാത്തലത്തിലാണ് കര്‍ശന നിര്‍ദേശം നല്‍കിയതെന്ന് വനംമന്ത്രി പറഞ്ഞു.ഈ നിര്‍ദേശം കൃത്യമായി നടപ്പിലാക്കുന്നുണ്ടോ എന്നറിയാന്‍ ഒരാഴ്ച സമയം നല്‍കും. അതിനുശേഷവും വീഴ്ച വരുത്തിയാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.