പാലക്കാട് ധോണിയില്‍ ഒറ്റയാന്‍ പിടി സെവനെ ദൗത്യസംഘം പിടികൂടി, മയക്കുവെടിവച്ചു. കാട്ടാനയെ കണ്ടെത്തിയത് മുണ്ടൂരിനും ധോണിക്കുമിടയിലെ വനാതിര്‍ത്തിക്കടുത്താണ്. കഴിഞ്ഞ ദിവസം പിടിയെ പിടിക്കും എന്നാണ് കരുതിയത്. നടന്നില്ല. ഇന്ന് അതിരാവിലെ തന്നെ ദൗത്യം വീണ്ടും ആരംഭിക്കുകയായിരുന്നു. ചീഫ് ഫോറസ്റ്റ് വെറ്ററിനറി സർജൻ അരുൺ സക്കറിയയുടെ നേതൃത്വത്തിലാണ് ദൗത്യം. മൂന്ന് കുങ്കിയാനകളെയും ഇവിടേക്ക് എത്തിച്ചിരുന്നു.