Local

വെല്ലുവിളികള്‍ക്ക് പരിഹാരം തേടി ആല്‍ഫ പാലിയേറ്റീവ് കെയര്‍ ശില്‍പ്പശാല

Published

on

വര്‍ത്തമാനകാല വെല്ലുവിളികള്‍ക്ക് ഉത്തരം തേടിയും പദ്ധതികള്‍ രൂപീകരിച്ച് സാമൂഹ്യപിന്തുണയോടെ നടപ്പാക്കാനുമായി ജീവിതത്തിന്‍റെ നാനാതുറകളിലുള്ളവരെ പങ്കെടുപ്പിച്ച് ആല്‍ഫ പാലിയേറ്റീവ് കെയര്‍ നടത്തുന്ന ശില്‍പ്പശാലകളുടെ ഭാഗമായി വടക്കാഞ്ചേരിയില്‍ ശില്‍പ്പശാല സംഘടിപ്പിച്ചു. വടക്കാഞ്ചേരികേരളവർമ പൊതു വായനശാല ഹാളിൽ നടന്ന ശില്‍പ്പശാല നഗരസഭാ ചെയര്‍മാന്‍ പി.എൻ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആല്‍ഫ പാലിയേറ്റീവ് കെയര്‍ ചെയര്‍മാന്‍ കെ.എം.നൂര്‍ദീന്‍ അധ്യക്ഷത വഹിച്ചു. ആൽഫാ കമ്മ്യൂണിറ്റി ഡയറക്ടർ സുരേഷ് ശ്രീധരൻ ആ മുഖ പ്രഭാഷണം നടത്തി. ലയൺസ് ക്ലബ് പ്രസിഡൻ്റ് ഐസക് ജോൺ, റോട്ടറി ക്ലബ് പ്രസിഡൻ്റ് ജോൺ, എക്സ് സർവീസ് ലീഗ് സംസ്ഥാന പ്രസിഡൻ്റ് ഗോപിനാഥൻ നായർ, വരവൂർ പഞ്ചായത്തംഗം വീരചന്ദ്രൻ. അഡ്വ. ഹരി കിരൺ പഴയന്നൂർ ലിങ്ക് സെന്‍റര്‍ സെക്രട്ടറി അഡ്വ. എൽദോ പൂക്കുന്നേൽ പ്രസിഡന്‍റ് ഗോപി ചക്കുന്നത്ത് എന്നിവർ സംസാരിച്ചു. തുടര്‍ന്ന് നടന്ന ശില്‍പ്പശാലയില്‍ ജീവിതാന്ത്യ പരിചരണത്തെക്കുറിച്ച് ആല്‍ഫ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജോസ് ബാബു, ചലനശേഷി പരിമിതപ്പെട്ടവര്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ചീഫ് ഫിസിയോതെറാപ്പിസ്റ്റ് എം.എം.സുര്‍ജിത്തും,ഡയാലിസിസ് ആവശ്യമുള്ളവര്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് ഡയാലിസിസ് കൗണ്‍സില്‍ പ്രസിഡന്‍റ് അഡ്വ. പി.എഫ്. ജോയ് എന്നിവർ ശില്പശാലക്ക് നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version