കഴിഞ്ഞ സീസണില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ആല്‍വാരോ വാസ്‌കസ് കേരള ബ്ലാസ്‌റ്റേഴ്‌സ് വിടുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ഒടുവിൽ ക്ലബ് തന്നെ സത്യമാണെന്ന് വ്യക്തമാക്കി. 31 കാരനായ വാസ്കസ് കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനുവേണ്ടി 23 മത്സരങ്ങളിൽ നിന്ന് 8 ഗോളുകളും 2 അസിസ്റ്റും നേടിയ താരം ബ്ലാസ്റ്റേഴ്സിന്റെ ഫൈനൽ പ്രവേശനത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു. എഫ്.സി.ഗോവയായിരിക്കും താരത്തിന്‍റെ പുതിയ തട്ടകം. ഇതേക്കുറിച്ച് ഔദ്യോഗിക വാര്‍ത്ത പുറത്തുവന്നിട്ടില്ല.