അതിവേഗ ഡെലിവെറി എന്ന ലക്ഷ്യത്തിലാണ് പുതിയ സംവിധാനവുമായി ആമസോൺ രംഗത്തെത്തിയിരിക്കുന്നത്. ബോയിംഗ് 737-800 വിമാനത്തിൽ ബംഗളൂരു ആസ്ഥാനമായുള്ള ക്വിക്ക് ജെറ്റ് കാര്‍ഗോ എയര്‍ലൈന്‍സാണ് ആമസോണിനു വേണ്ടി സര്‍വീസുകള്‍ നടത്തുക.ആദ്യഘട്ടത്തിൽ ഹൈദരാബാദ്, ബംഗളുരു, ഡൽഹി, മുംബൈ എന്നിവിടങ്ങളിലായിരിക്കും ആമസോൺ എയർ സേവനം ലഭിക്കുക. ആമസോൺ എയർ സർവീസ് പ്രഖ്യാപിക്കുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. യുഎസ്, യുകെ എന്നീ രാജ്യങ്ങളിലാണ് നേരത്തേ ഈ സർവീസ് ഉണ്ടായിരുന്നത്.