അമ്പലപ്പാട് സർവ്വീസ് സഹകരണ ബാങ്കിൽ ബാങ്ക് അംഗങ്ങളായവരുടെ മക്കളിൽ എസ് എസ് എല്‍ സി, പ്ലസ്ടു ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങ് നടന്നു. ബാങ്ക് ഹാളിൽ നടന്ന പരിപാടി ചാലക്കുടി നിയോജക മണ്ഡലം എം.എൽ.എ സനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്‍റ് സുന്ദരൻ കുന്നത്തുള്ളി അദ്ധ്യക്ഷത വഹിച്ചു. തെക്കുംകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് സുനിൽകുമാർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ജിജോ കുരിയൻ, ബാങ്ക് മുൻ പ്രസിഡന്‍റ് പി.എം കുര്യാക്കോസ് മാസ്റ്റർ, പഞ്ചായത്ത് മെമ്പർമാരായ കെ.ആർ. കൃഷ്ണൻ കുട്ടി, റഫീഖ്, ജിൻസി ഷാജി, ബാങ്ക് വൈസ് പ്രസിഡന്‍റ് പി.ജെ രാജു, ബോർഡ് മെമ്പർമാരായ ടി.എ ശങ്കരൻ, വി.എം കുര്യാക്കോസ്, ജെയ്സൺ മാത്യു, കെ.ആർ. സന്ദീപ്, കെ.ബിരേഷ്,സൂസമ്മ ജേക്കബ്, ജമീല ഹസ്സനാർ, സെക്രട്ടറി പി.കെ അജിത്കുമാർ തുടങ്ങിയവർ പങ്കെടുത്തു.